June 11, 2026

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

0
WhatsApp Image 2026-06-11 at 9.33.39 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ കേരള പോലീസ് വിഭാവനം ചെയ്ത “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്” പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി. രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ആദ്യ മണിക്കൂറുകളിൽ തന്നെ പ്രഖ്യാപിച്ച ഈ കർമ്മപദ്ധതി സംസ്ഥാനം ആകെമാനെ ഏറ്റെടുത്തിരിക്കുകയാണ്. മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടേയും നേതൃത്വത്തിൽ പോലീസിനേയും എക്‌സൈസിനെയും സഹായിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച് പ്രവർത്തനം ആരംഭിക്കും.

വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ പ്രതിരോധവും, ആരോഗ്യവകുപ്പുമായി ചേർന്ന് പുനരധിവാസം ഉറപ്പാക്കുന്ന ‘തൂഫാൻ കെയറും’, പോലീസും എക്സൈസും ഒന്നിക്കുന്ന ‘തൂഫാൻ സ്ട്രൈക്ക്’ എൻഫോഴ്സ്മെന്റ് ദൗത്യവുമാണ് തൂഫാന്റെ പ്രധാന ഘടകങ്ങൾ. രണ്ടാഴ്ച കൊണ്ട് രണ്ടായിരത്തിൽ അധികം കേസുകൾ ഫയൽ ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റ് ഉത്ഘാടനം ചെയ്തു കൊണ്ട് മാനന്തവാടി എം എൽ എ ഉഷാ വിജയൻ സംസാരിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ എം നിശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അനീഷ് ജേക്കബ്, ജിബിൻ മാമ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികളായ ഉനൈസ് ഓ ടി, ഷംസീർ അരണപ്പാറ, റോബിൻ ഇലവുങ്കൽ, പ്രിയേഷ് തോമസ്, ഹുസൈൻ ബാവലി, ഷിനു വടകര, ബിബിൻ ജോൺസൺ, രാജേഷ് ആറുവാൾ, ജിതിൻ അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *