June 25, 2026

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രവാസി കോൺഗ്രസ് ആദരിച്ചു

0
IMG_20260209_212726
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുത്ത കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളായ എസ്. വൈഗ, പി. വൈശാഖി എന്നിവരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു.

 

“അധിനിവേശ സസ്യങ്ങളുടെ കാർഷിക മേഖലയിലെ സാധ്യതകൾ” എന്ന പ്രോജക്ട് ആണ് ഇവർ അവതരിപ്പിച്ചത്. ഹൈസ്കൂൾ റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്നാണ് ഈ പ്രോജക്ട് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് സുനിൽ മുട്ടിൽ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സജി മണ്ഡലത്തിൽ, അഖിൽ കെ., കൃഷ്ണൻ പള്ളിക്കര, അശ്വിൻ പി.എം. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *