കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; കൃഷിയിടങ്ങളിലെ തിരച്ചിൽ തുടരുമെന്ന് പഞ്ചായത്ത്
പുൽപ്പള്ളി: പുൽപ്പള്ളി സുരഭിക്കവലയിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ മുള്ളൻകൊല്ലി പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ വെടിവെച്ചുകൊന്നു. ഞായറാഴ്ച രാത്രി കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പന്നിയെ വെടിവെച്ചിട്ടത്. പഞ്ചായത്തിലെ രൂക്ഷമായ കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പത്തോളം ഷൂട്ടർമാരെ ഗ്രാമപ്പഞ്ചായത്ത് അടുത്തിടെ നിയോഗിച്ചിരുന്നു. 19 വാർഡുകളിലും ശല്യമുള്ള മേഖലകൾ കേന്ദ്രീകരിച്ച് കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അറിയിച്ചു.





Leave a Reply