October 2, 2026

ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണം: കെ എൽ പൗലോസ് 

0
IMG_20260211_192612
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ജനപ്രതിനിധികൾ നാടിന്റെയും സമൂഹത്തിന്റെയും വെളിച്ചമായി മാറണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു.യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യ 2K24 ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗം ഉൽഘടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.എ ഐ സി സി മെമ്പർ പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം നാടിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലും ജനങ്ങളെ ചേർത്ത് നിർത്തുന്ന രാഷ്ട്രീവയത്തിനും ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ യു ഡി എഫ് ജില്ലാ കൺവീനറായി തെരെഞ്ഞെടുത്ത എച്ച് ബി പ്രതീപ് മാസ്റ്റർ,യുവ സംവിധായകൻ ജിജോ ജോസ് തുടങ്ങിയവരെ ആദരിച്ചു.അഡ്വ.എൻ കെ വർഗീസ്,എ എം നിശാന്ത്,ജിൽസൺ തുപ്പുങ്കര,അജ്മൽ വെള്ളമുണ്ട,അനീഷ് ജേകബ്,മുബാരിഷ് ആയാർ,ഉനൈസ് ഓ ടി,റോബിൻ ഇലവുങ്കൽ,ആതിൽ മുഹമ്മദ്‌,ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ,ജിജോ വരയാൽ,ബിബിൻ ജോൺസൺ,അണ്ണൻ ആലക്കൽ,ശ്രീജിത്ത്‌ വെള്ളമുണ്ട,ആസിഫ് സഹീർ,അഫിൻ ദേവസ്യ,സി പി ശശിധരൻ,ഷിനു വടകര,ജേകബ് സെബാസ്റ്റ്യൻ,മീനാക്ഷി രാമൻ,ഗിരിജ സുധാകരൻ,ചിന്നമ്മ ജോസ്,ഷിബു കെ ജോർജ് തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news