ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: കൽപ്പറ്റയിൽ യു.ഡി.ടി.എഫ് പ്രകടനം നടത്തി
കൽപ്പറ്റ: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വിത്ത് ബിൽ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.ടി.എഫ് പ്രവർത്തകർ കൽപ്പറ്റ ടൗണിൽ പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി. പി. ആലി, ഗിരീഷ് കൽപ്പറ്റ, കെ. കെ. രാജേന്ദ്രൻ, സി. എ. അരുൺദേവ്, ഹർഷൽ കോന്നാടൻ, എസ്. മണി, മുഹമ്മദ് ബാവ, സെബാസ്റ്റ്യൻ കൽപ്പറ്റ, മുഹമ്മദ് ഫെബിൻ, കെ. മഹേഷ്, അഖിൽ ജേക്കബ്, കെ. സുരേഷ്, ഷബീർ പുത്തൂർവേൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.





Leave a Reply