May 16, 2026

ബെവ്‌കോ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ; പുന: പരിശോധന ഹർജി നൽകിയ തീരുമാനം അപലപനീയം

0
IMG_20260212_093507
By ന്യൂസ് വയനാട് ബ്യൂറോ

 

പാലക്കാട്‌: കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്തുവരുന്ന അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എൽ ഡി സി , യുയു. ഡി. സി നോൺ കേഡർ വിഭാഗം ജീവനക്കാർക്ക് ബിവറേജസ് കോർപ്പറേഷൻ ഗ്രാറ്റുവിറ്റി നൽകാത്തതിനെ ചോദ്യംചെയ്ത് സർവീസിൽ നിന്നും വിരമിച്ച 87 ഓളം പേർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 1972 ലെ പെയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമുള്ള ഗ്രാറ്റുവിറ്റി അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്കും നൽകണം എന്ന ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പുന: പരിശോധന ഹർജി നൽകിയ മാനേജ്മെന്റ് തീരുമാനം അപലപനീയമെന്ന് ബെവ്‌കോ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ബി. അനിൽകുമാർ ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിലെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായ തുല്യ ജോലിക്ക് തുല്യ വേതനം എന്ന് ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലഘട്ടത്തിൽ തന്നെ ജീവനക്കാർക്കെതിരെ സർക്കാരും മാനേജ്മെന്റും കോടതിയെ സമീപിച്ച നടപടി ഏറെ ഖേദകരമാണെന്നും അനിൽകുമാർ അഭിപ്രായപ്പെട്ടു.ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് എസ്. കെ. അനന്തകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പെൻഷൻ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് കെ. കലാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. സി. സജീവൻ, സംസ്ഥാന സെക്രട്ടറിമാരായ എസ് സൂര്യ പ്രകാശ്, എസ്. ഹക്കീം. ബി. ഇ. എ ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി, ജനറൽ സെക്രട്ടറി കൊടുമ്പ് മോഹനൻ ഭാരവാഹികളായ , ദേവൻ, അപ്പുണ്ണി, സരളകുമാരി, പ്രസന്ന, എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *