May 16, 2026

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

0
IMG_20260212_094254
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ പയ്യമ്പള്ളി പാടുകാണിക്കുന്ന് ഇടവകകളുടെ വികാരിയായ ഫാ. കെന്നി ജോൺ മാരിയിലിൻ്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു . പയ്യമ്പള്ളി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ഷിബു കെ ജോർജ് ഉദ്ഘാടനം ചെയ്തു . യാക്കോബായ സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി നഗരസഭ കൗൺസിലർമാരായ ലിസി ജോസ് , ഷെല്ലി ജിൽസ് , സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് , മത്തായി കീരംക്കുന്നേൽ,

പി.സി. ഷിബു, മോൾജി പാപ്പിനിശേരി , ഏലിയാസ് പുത്തേൽ എന്നിവർ പ്രസംഗിച്ചു. ഉപഹാര സമർപ്പണവും സ്നേഹ വിരുന്നും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *