April 16, 2026

അമ്പലവയലിൽ സ്കൂട്ടർ മോഷണം: സൂത്രധാരനും കൂട്ടുകാരിയും പിടിയിൽ

0
IMG_20260217_155649
By ന്യൂസ് വയനാട് ബ്യൂറോ

 

 

അമ്പലവയൽ:  അമ്പലവയൽ ടൗണിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ്, ഇയാളുടെ കൂട്ടാളി ആയിഷ എന്നിവരാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി രണ്ടിന് അമ്പലവയൽ കളത്തുവയൽ സ്വദേശി ജോയ്സന്റെ സ്കൂട്ടർ ടൗണിലെ മാർട്ടിൻ ആശുപത്രിക്ക് സമീപമുള്ള ബേക്കറിക്ക് മുന്നിൽ നിന്നാണ് മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അമ്പലവയൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അമ്പലവയൽ ടൗൺ പരിസരത്തുനിന്നാണ് പ്രതികളെ വലയിലാക്കിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു. അമ്പലവയൽ എസ്.ഐ രാംകുമാർ, എ.എസ്.ഐ സനൽ, സി.പി.ഒമാരായ അഖിൽ, കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *