മാനന്തവാടിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 22-ന്; ആദ്യത്തെ 100 പേർക്ക് സൗജന്യ കണ്ണട
മാനന്തവാടി: സീനിയർ ചേംബർ ഇന്റർനാഷണൽ മാനന്തവാടി ലീജിയനും കാര്യമ്പാടി കണ്ണാശുപത്രിയും സംയുക്തമായി മാനന്തവാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ാം തീയതി രാവിലെ 9 മണി മുതൽ മാനന്തവാടി കാര്യമ്പാടി കണ്ണാശുപത്രിയിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ഉഷാ വിജയൻ എം.എൽ.എ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ക്യാമ്പിൽ വെച്ച് പരിശോധനയ്ക്ക് ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 100 രോഗികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ നേത്ര രോഗ വിദഗ്ധ ഡോ. അപർണയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രോഗികളെ പരിശോധിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സീനിയർ ചേംമ്പർ ഇന്റർനാഷണൽ മാനന്തവാടി ലീജിയൻ പ്രസിഡന്റ് പ്രതിഭ കെ.വി., സെക്രട്ടറി സന്ധ്യ വി.പി., രൺജിത്ത്, അഡ്വ: ടി.വി. സുഗതൻ, എം.യു. വിജയൻ എന്നിവർ പങ്കെടുത്തു.





Leave a Reply