എ. വർഗ്ഗീസ് രക്തസാക്ഷിദിനം പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി
മാനന്തവാടി:സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. വർഗ്ഗീസ് രക്തസാക്ഷിദിനം പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി . മാനന്തവാടി ഗാന്ധി പാർക്കിൽ പാർട്ടി ജനറൽ സെക്രട്ടറി ഡോ. പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സുനിൽ ജോസഫ് സ്വാഗതമാശംസിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ 10 വർഷമായി ചെങ്കൊടി പിടിക്കുന്ന പിണറായിയുടെ നേതൃത്വത്തിലാണ് കേരളം ഭരിക്കുന്നത്.
ചെങ്കൊടി പിടിച്ചും വർഗ്ഗ വഞ്ചകരാകാം എന്നതിൻ്റെ ഉദാഹരണമാണ് കേരളത്തിലെ സി പി എം നയിക്കുന്ന സർക്കാർ. നക്സൽബാരിയിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്ത അതേ രീതിയിൽ തന്നെയാണ് കേരളത്തിൽ വർഗ്ഗീസിനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല ചെയ്തത്. 2010 ൽ സ്വജീവനും സ്വന്തം കുടുംബത്തിൻ്റെ അതിജീവനവും അപകടത്തിലാവുമെന്ന ഭീഷണിക്ക് കീഴടങ്ങിക്കൊണ്ടാണ് രാമചന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ വർഗ്ഗീസിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല ചെയ്തതാണെന്ന സത്യം ലോകമറിയുന്നത്. ഇന്ത്യയിന്ന് ഫാഷിസ്റ്റ് സർക്കാറിൻ്റെ ദുർഭരണത്തിലാണ്. എല്ലാ ഭരണപരമായ കാര്യങ്ങളും കോർപ്പറേറ്റ് ബോർഡ് റൂമുകളിലാണ് നടക്കുന്നത് എന്നും തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.എൻ. പ്രൊവിൻ്റ്, കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി കൺവീനർ വേണുഗോപാലൻ കുനിയിൽ, കിസാൻ സഭ സംസ്ഥാന സംഘാടക കമ്മിറ്റി കൺവീനർ കെ. ബാബുരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ് തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.കെ. ഷിബു, സി.ജെ. ജോൺസൺ, കെ.ജി. മനോഹരൻ, ഇ.വി. ബാലൻ, പ്രിയ. കെ, യൂസഫ്. എൻ.കെ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.





Leave a Reply