തിരുനെല്ലിയിൽ വെയ്റ്റിംഗ് ഷെഡിനെച്ചൊല്ലി തർക്കം: സി.പി.എം ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ നരിക്കലിൽ മുസ്ലിംലീഗ് ശിഹാബ് തങ്ങളുടെ പേരിൽ ഉണ്ടാക്കിയ വെയ്റ്റിംഗ് ഷെഡുമായി ബന്ധപ്പെട്ടു സി.പി.എം. നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. നോമ്പ് തുറന്നു പള്ളിയിലേക്ക് പോയ യൂത്ത് ലീഗ് പ്രവർത്തകരെ അകാരണമായി സഖാക്കൾ മർദിക്കുകയായിരുന്നു. ക്ലബ്ബിന്റെ സ്ഥലം കയ്യേറി വെയ്റ്റിംഗ് ഷെഡ്ഡ് നിർമിച്ചു മുസ്ലിം ലീഗ് നിർമിച്ച മനോഹരമായ വെയ്റ്റിംഗ് ഷെഡ്ഡ് പൊളിക്കാനുള്ള നീക്കമാണ് ഭരണ സ്വാധീനം ഉപയോഗിച്ചു പഞ്ചായത്ത് ഭരണ സമിതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കില്ല. നാനൂറിനും അഞ്ഞൂറിനും സി.പി.എം. വിജയിച്ച മൂന്ന് വാർഡുകൾ നഷ്ടപ്പെടുകയും ബാക്കി വാർഡുകൾ പത്തും പതിനഞ്ചും വോട്ടിനു മാത്രം വിജയിച്ചു കേവലം നൂറ്റി ഇരുപതു വോട്ടിന്റെ വ്യത്യാസത്തിൽ മാത്രമാണ് സി.പി.എം തിരുനെല്ലി പഞ്ചായത്ത് ഭരിക്കുന്നത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങൾ ഒന്നാകെ തകർന്നതോടെ വിറളി പിടിച്ച സഖാക്കൾ അക്രമം അഴിച്ചു വിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ദയരോത് അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വി.അസ്സൈനാർ ഹാജി യോഗം ഉൽഘാടനം ചെയ്തു. മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്കുള്ള ആദ്യ വീട് കൈമാറ്റ ചടങ്ങിൽ മണ്ഡലത്തിൽ നിന്നും ആയിരം പേരെ പങ്കെടുപ്പിച്ചു വിജയിപ്പിക്കാൻ തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, മണ്ഡലം ഭാരവാഹികളായ കടവത് മുഹമ്മദ്, കെ. ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, വി.അബ്ദുള്ള ഹാജി, പഞ്ചായത്ത് ഭാരവാഹികളായ ഹർഷാദ് ചെറ്റപ്പാലം, വി.സി.ഹമീദ്, സി.സി.അബ്ദുള്ള, ജമാൽ, പി.ഇബ്രാഹിം, സിദ്ധീഖ്, പി.വി.എസ്.മൂസ്സ, പെർലൊതു അമ്മദ്, കാട്ടിൽ ഉസ്മാൻ, പടയൻ മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.





Leave a Reply