June 12, 2026

പോലീസ് ഉദ്യോഗസ്ഥർക്കായി സ്വയംപ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260612_210324
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ക്രമസമാധാന പരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി മാനന്തവാടിയിൽ പ്രത്യേക സ്വയംപ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടത്തനാട് ചേകോർ കളരി സംഘത്തിന്റെ നേതൃത്വത്തിലാണ് മാനന്തവാടി പോലീസ് സ്റ്റേഷനിലെ അമ്പതോളം പോലീസ് ഉദ്യോഗസ്ഥർക്കായി ഈ പരിശീലനം നൽകിയത്.

മാനന്തവാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) പി. റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാരീരികക്ഷമത നിലനിർത്തുന്നതിനും ഔദ്യോഗിക കൃത്യനിർവഹണ വേളകളിൽ ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഇത്തരം പ്രതിരോധ പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കടത്തനാട് ചേകോർ കളരി സംഘം ഗുരുക്കൾ ജയിൻ മാത്യു, ഷനൂബ്, കെ.എസ്. ഡിസ്ന എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. കളരിപ്പയറ്റിലെയും ആയോധനകലകളിലെയും അടിസ്ഥാന പ്രതിരോധ അടവുകളും ശാരീരിക നിയന്ത്രണ വിദ്യകളും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിൽ പകർന്നുനൽകി.

സബ് ഇൻസ്പെക്ടർമാരായ കെ.കെ. സോബിൻ, കെ. സിൻഷ, കെ.എൻ. സുനിൽകുമാർ, കെ. അഷറഫ്, ജോയിസ് ജോൺ എന്നിവരുൾപ്പെടെ അമ്പതോളം പോലീസ് ഓഫീസർമാർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news