May 7, 2026

മന്ത് രോഗവ്യാപനം- രക്ത പരിശോധനാ ക്യാമ്പ് നടത്തി

0
IMG_20260228_100116
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി:  പുൽപ്പള്ളി ടൗൺ പ്രദേശം കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് മന്ത് രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പുൽപ്പള്ളി സി.എച്ച്.സി. യിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് രക്ത പരിശോധനാ ക്യാമ്പ് നടത്തിയത്.ഒന്നാം ഘട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമായി കൂടുതൽ അടുത്തിടപഴകുന്ന പ്രദേശത്തുള്ള വ്യാപാരികളുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്.കൊതുക് മുഖാന്തരം മാത്രം പകരുന്ന മൈക്രോഫെലേറിയ എന്ന വൈറസിൻ്റെ സാന്നിധ്യം പൂർണ്ണമായി ലഭിക്കണമെങ്കിൽ രാത്രിയിൽ രക്തം പരിശോധിക്കേണ്ടതുള്ളതിനാൽ രാത്രി 7.30 മുതൽ 9:30 വരെയായിരുന്നു ക്യാമ്പ് നടത്തിയത്.ഇനിയും വ്യാപാരികളെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെയുമടക്കം ഉൾപ്പെടുത്തി തുടർ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.

 

കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിലാഷ്.പി.വി,ദിനേഷ് കുമാർ.വി.വി, ശ്രുതി വിജയൻ എന്നിവരോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര,ശ്രീജിത്ത്,ഷാരി ജോണി,ദിലീപ് കുമാർ, മിഥുൻ ബേബി,പ്രഭാകരൻ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *