എടപ്പെട്ടി സ്കൂളിൽ ഇഫ്താർസംഗമം നടത്തി
എടപ്പെട്ടി: സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സന്ദേശമാണ് റംസാൻ നൽകുന്നത്. വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇഫ്താർസംഗമത്തിൽ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ഇഫ്താർസംഗമത്തോടൊപ്പം ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കി. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ മെമ്പർമാരെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പറെയും ചടങ്ങിൽ ആദരിച്ചു. മുട്ടിൽഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു എസ് മുഹമ്മദ് ഷജീദ്, നിഷീദ് ചാഴിവയൽ , ആയിഷാബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശി പന്നിക്കുഴി തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി.





Leave a Reply