May 1, 2026

അനിൽകുമാറിന് ഇനി യാത്ര എളുപ്പമാകും; ഇലക്ട്രിക് വീൽ ചെയർ നൽകി റോട്ടറി ക്ലബ്‌

0
WhatsApp Image 2026-04-02 at 8.15.35 PM
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ : കൊഴുവണയിൽ മരത്തിൽ നിന്നും വീണ് ആറു വർഷമായി കിടപ്പിലായ അനിൽകുമാറിന് സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്‌ ഇലട്രിക്ക് വീൽ ചെയർ നൽകി. ഇവരുടെ വീട്ടിലേക്ക് വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ്‌ പാലിയേറ്റിവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനവും ഇതിനോടാനുബന്ധിച്ചു നടന്നു.

സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്‌ പ്രസിഡന്റ് സി.വി. മത്തായി,പ്രോ​ഗ്രാം ഡയറക്ടർ മിഥുൻ നീലകണ്ഠൻ, സുരേഷ് വി, സണ്ണി വി.വി, മനോജ്‌ കെ.ടി മനു. കെ. ജോസ്, കേണൽ എസ് തമ്പി, ഡോക്ടർ രാമകൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർ വി.ടി ബേബി, വാർഡ്‌ മെമ്പർ പ്രീതി സുരേന്ദ്രൻ, കുട്ടി മാടക്കര,
വെള്ളച്ചാൽ ബ്രദേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ ജയചന്ദ്രൻമാസ്റ്റർ, സെക്രട്ടറി രജിമോൻ പുത്തൻപുരക്കൽ, പാലിയേറ്റിവ് ഭാരവാഹികൾ മത്തായികുട്ടി, രവീന്ദ്രൻ എസ്, മറ്റു ക്ലബ്‌ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *