ക്രൈസ്തവ സമൂഹം പ്രത്യാശയുടെ വലിയ ശനിയാചരിച്ചു
പുൽപ്പള്ളി: കുരിശുമരണത്തിലൂടെ ലോകത്തെ വീണ്ടെടുത്ത ദൈവപുത്രൻ മാനവരാശിക്ക് പുതിയ പ്രത്യാശയും പ്രകാശവും പകർന്നുനൽകുന്നതിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവസമൂഹം വലിയ ശനിയാചരണം നടത്തി. മാമോദിസായിലൂടെ തങ്ങൾക്കു ലഭിച്ച പുതുജീവൻ്റെയും പ്രത്യാശയുടെയും പ്രതീകമായി ദേവാലയങ്ങളിൽ വെഞ്ചരിച്ച വെള്ളവും പുതിയ തീനാളങ്ങളും വിശ്വാസ സമൂഹത്തിന് പങ്കിട്ടു.
പാപാന്‌ധാ കാരത്തിൽ നിന്നുള്ള മോചനവും പരിശുദ്ധാത്മാവിൻ്റെ അരുപിയായ അഗ്‌നിയും തങ്ങളെ ശുദ്ധീകരിച്ചു ജീവിതത്തിന് പ്രകാശം നൽകുന്ന ദിനാചരണം. ഉയിർപ്പിനു മുന്നോടിയായി കല്ലറയിൽ ശയിക്കുന്ന യേശു മാനവരാശിക്ക് ആകമാനം നൽകുന്ന സന്ദേശമാണിന്നത്തെ ആചരണത്തിലൂടെ കൈമാറപ്പെടുന്നത്.
മേഖലയിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക തിരുകർമ്മങ്ങൾ നടന്നു. പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ കാർമികത്വം വഹിച്ചു





Leave a Reply