വൈറ്റ് ഗാർഡ് സംഗമവും ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് സംഗമവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് കുന്നോത്ത് ഇബ്രാഹീം ഹാജി നിർവ്വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സമദ് കുന്നോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി. എം. ഇബ്രാഹീം, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജലീൽ പടയൻ, മോയി ഖാസിമി, മുഹമ്മദാലി കുന്നോത്ത്, കെ. കെ. സി. അബൂബക്കർ, അസീസ് വാളാട്, അഷ്‌ക്കർ ഫൈസി, സി. കെ. അമ്മദാജി, നാസർ കരിയാടൻ, ശബീർ സ്രാക്കൽ, അനസ്സ് ചുങ്കം, ശരീഫ് മുള്ളൽ എന്നിവർ സംസാരിച്ചു.





Leave a Reply