May 18, 2026

വരദൂർ പുഴയില്‍ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങിമരിച്ചു

0
WhatsApp Image 2026-04-04 at 4.34.13 PM
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: വരദൂർ പാലത്തിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥി മരിച്ചു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകന്‍ അലന്‍ (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാര്‍ഥികളാണ് വരദൂരിലെ പാലത്തിന് സമീപത്തെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിലെ മൂന്ന് പേർ അപകടത്തിൽപെടുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അലനെ കണ്ടെത്തിയത്. ഉടൻതന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കല്‍പ്പറ്റയില്‍ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും, തുര്‍ക്കി ജീവന്‍രക്ഷാ സേനയിലെ നിഷാദും, പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുട്ടില്‍ ഡബ്ബ്യൂഎംഒ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അലന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *