മാനന്തവാടിയിൽ തെരുവുനായ ശല്യം രൂക്ഷം: നടപടിയില്ലെങ്കിൽ ബഹുജനപ്രക്ഷോഭവുമായി ആർ.എസ്.പി.
മാനന്തവാടി: മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായ ശല്യം മൂലം പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പ്രദേശത്ത് നിരവധി പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. വിഷയത്തിൽ മുൻസിപ്പാലിറ്റിയിലും പഞ്ചായത്തിലും പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആർ.എസ്.പി. മാനന്തവാടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. മനു മാനന്തവാടി, ഷാജി മാനന്തവാടി, അസീസ് ടോണി, ജോൺ മാനന്തവാടി, സജി തോമസ്, സന്തോഷ് കാട്ടിക്കുളം, മാധവൻ നമ്പ്യാർ, തരുവണ ശശിധരൻ എടവക എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply