ബത്തേരിയും കേരളത്തിന്റെ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കും; എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു
ബത്തേരി: എല്‍ഡിഎഫിന്റെ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ വിജയത്തോടെ ബത്തേരിയും കേരളത്തിന്റെ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്. ബത്തേരിയില്‍ എല്‍ ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ ഗ്യാരണ്ടികള്‍ നല്‍കുന്നതിന് മുന്‍പ് ചൂരല്‍ മലയിലെ ജനതക്ക് നല്‍കിയ ഗ്യാരണ്ടി എന്തായെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം. എം എല്‍ എക്ക് ജനങ്ങളോട് പറയാന്‍ ബത്തേരിയില്‍ എന്ത് വികസനമാണുള്ളതെന്നും അഴിമതിയും പണം തട്ടിപ്പും മാത്രം പ്രവര്‍ത്തനമാക്കിയ ബത്തേരി എം എല്‍ എ യെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലക്കോ അടിസ്ഥാന ജനങ്ങള്‍ക്കോ ഉപകാരപ്പെടുന്ന ഒന്നും കൊണ്ടുവരാന്‍ എം എല്‍ എക്കായില്ല. സര്‍ക്കാര്‍ പൊതുവില്‍ നടപ്പാക്കിയ വികസന പദ്ധതികളല്ലാതെ ബത്തേരിക്കാവശ്യമായ ഒന്നും ഒന്നരപതിറ്റാണ്ടില്‍ ജനങ്ങള്‍ കണ്ടില്ല. ഇതിനെതിരെയുള്ള വികാരം ജനങ്ങളില്‍ശക്തമാണ്.എം എസ് വിശ്വനാഥന് പ്രചരണത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഇതിനുദാഹരണമാണ്. വന്‍ ഭൂരിപക്ഷത്തില്‍ എം എസ് വിശ്വനാഥന്‍ ബത്തേരിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തുമെന്നും കെ റഫീഖ് പറഞ്ഞു.
ബത്തേരി പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മ്മാന്‍ കെ.ജെ ദേവസ്യ, ജനറല്‍ കണ്‍വീനര്‍ പി.ആര്‍ ജയപ്രകാശ്, ടി.ജെ ചാക്കോച്ചന്‍, ബീന തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply