അമ്പൂത്തി വായനശാലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുട്ടിൽ: അമ്പൂത്തി വായനശാലയുടെ പുതിയ ഭരണസാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ആനന്ദ് കെ.യെയും ജനറൽ സെക്രട്ടറിയായി വിജീഷ് ജി.എസ്സിനെയും ട്രഷററായി രാഹുൽ അരവിന്ദനെയും തിരഞ്ഞെടുത്തു. സന്തോഷ് കെ. (വൈസ് പ്രസിഡന്റ്), ശരത് ലാൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. ജയദേവൻ, സുദേവൻ, ദീപു രാഹുൽ, ഹൃദികേശ്, ജിതിൻ ദാസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. നാടിന്റെ സമഗ്ര വികസനത്തിന് വായനശാലകളുടെ പങ്ക് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് ചുമതലയേറ്റ ശേഷം പ്രസിഡന്റ് പ്രസ്താവിച്ചു.





Leave a Reply