April 30, 2026

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് വയനാട് ജില്ലകമ്മിറ്റി വാഹന പ്രചരണ ജാഥക്ക് തുടക്കം കുറിച്ചു

0
IMG_20260407_131115
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽവാഹന പ്രചരണ ജാഥ തുടക്കം കുറിച്ചു. സ്ഥാനാർത്ഥികളായ ഐസി ബാലകൃഷ്ണൻ ഉഷാ വിജയൻ അഡ്വക്കറ്റ് റ്റി.സിദ്ദീഖ് എന്നവർക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വാഹന പ്രചരണ ജാഥയ്ക്ക് മുട്ടിൽ യുഡിഎഫ് കൺവീനറും മുട്ടിൽ കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡണ്ടുമായ ജോയ് തൊട്ടിത്തറ ഫ്ലാഗ് ഓഫ് ചെയ്തു.ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്ന് നിയോജകമണ്ഡലം സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാ കടകളിലും വോട്ട് അഭ്യർത്ഥിക്കുകയും പ്രകടനപത്രിക വിതരണം ചെയ്തു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫൈസൽ പാപ്പിന ജാഥാ ക്യാപ്റ്റനായി,വൈസ് ക്യാപ്റ്റൻ ഷിജു ഗോപാലും മൂന്ന് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. സംസ്ഥാന സെക്രട്ടറി വേണുഗോപാൽ എം കീ ഴ്ശ്ശേരി,കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി കെ പത്മനാഭൻ, ട്രഷറർരാമകൃഷ്ണൻ മൂർത്തൊടി, ജില്ല കോർഡിനേറ്റർ കെ.സുനിൽ കുമാർ ,യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡണ്ട് പി. നൗഫൽ , വാർഡ് ജനറൽ സെക്രട്ടറി കെ.കുഞ്ഞബ്ദുള്ള തുടങ്ങിയവർ വാഹന പ്രചരണ ജാഥയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *