മദ്യ ശാലകള്‍ ഇന്ന് അടയ്ക്കും; വൈകിട്ട് ആറ് മണി മുതൽ 48 മണിക്കൂർ ‘ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതൽ മദ്യശാലകൾ അടച്ചുപൂട്ടും. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി 48 മണിക്കൂർ നേരത്തേക്കാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് 6 മണിക്ക് അടയ്ക്കുന്ന മദ്യശാലകൾ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9-ന് വൈകിട്ട് 6 മണിക്ക് ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. ബിവറേജസ് കോർപ്പറേഷന്റെ (BEVCO) ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് വിദേശമദ്യ വിൽപനശാലകൾ, സ്വകാര്യ ബാറുകൾ, ക്ലബ്ബുകൾ, കള്ളുഷാപ്പുകൾ എന്നിവയ്ക്കെല്ലാം ഈ നിരോധനം ബാധകമാണ്. നിയമം ലംഘിച്ച് മദ്യവിൽപന നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടിയെടുക്കാൻ എക്സൈസ് വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.





Leave a Reply