April 9, 2026

ഐ.സി. ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ വ്യാജ ഓഡിയോ നിർമ്മിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് വി.വി. നാരായണവാര്യർ

0
IMG_20260408_161026
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മകന്റെ നിയമനത്തിനായി ഐസി ബാലകൃഷ്‌ണൻ 25 ലക്ഷം കോഴ ആവശ്യപ്പെട്ടതായി പറഞ്ഞു കൊണ്ട് തന്റെ പേരിൽ സോഷ്യൽ മീഡി യയിൽ വന്ന ശബ്ദരേഖ വ്യാജമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.വി. നാരായണവാര്യർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മകന് ജോലി ലഭിക്കാൻ വേണ്ടി താൻ ആർക്കും പണം നൽകിയിട്ടില്ലെന്നും തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകൻ നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇതിൽ അനർഹമായ ഒരു സഹായവും ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന്റെ വിജയം ഉറപ്പായപ്പോൾ, അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.യെയും തന്നെയും ഉൾപ്പെടുത്തി ഇത്തരമൊരു വ്യാജ ഓഡിയോ നിർമ്മിച്ചതെന്ന് നാരായണവാര്യർ ആരോപിച്ചു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശബ്ദം സൃഷ്ടിച്ചതെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ പരാജയഭീതി പൂണ്ടവർ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ ആവശ്യമായി വന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *