April 9, 2026

ജെയിംസ് വർഗീസിന്റെ ‘ഓർമകൾ പൂക്കുന്നിടങ്ങൾ’ ഏപ്രിൽ 11-ന് പ്രകാശനം ചെയ്യും

0
IMG_20260408_145645
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേന്ദ്രസർക്കാർ വാർത്താ പ്രക്ഷേപണ വകുപ്പ് മുൻ ജീവനക്കാരനും ദ്വാരക സ്വദേശിയുമായ ജെയിംസ് വർഗീസ് രചിച്ച ‘ഓർമകൾ പൂക്കുന്നിടങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 11-ന് ഉച്ചയ്ക്ക് 2 മണിക്ക് പഴശ്ശി ഗ്രന്ഥാലയത്തിൽ വെച്ച് നടക്കും. പി.ഐ.ബി. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഐസക് ഈപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും പ്രഭാഷകനുമായ പ്രഭാവർമ്മയാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ പുസ്തകം ഏറ്റുവാങ്ങും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു പുസ്തകാവതരണം നടത്തും. ചടങ്ങിൽ ജോസഫ് ആന്റണി, വിനോദ് കെ. ജോസ്, കെ.എസ്. രാജേന്ദ്രൻ, പി.ജി. ലത തുടങ്ങിയവർ സംബന്ധിക്കും. ജെയിംസ് വർഗീസ്, ജോസ് കൊളമ്പയിൽ, ഗംഗാധരൻ മംഗലശ്ശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *