അതിഥി തൊഴിലാളിയുടെ മരണം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലെന്ന് ആരോപണം
വൈത്തിരി: വൈത്തിരി കരിമ്പൻകണ്ടിയിൽ കിണർപണിക്കിടെ അതിഥി തൊഴിലാളി മരണപ്പെട്ടത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതിനാലെന്ന് ആരോപണം. കരിമ്പൻകണ്ടിയിലെ സ്വകാര്യ റിസോർട്ടിന് വേണ്ടി കിണർ നിർമ്മിക്കുന്നതിനിടെയാണ് ജാർഖണ്ഡ് സ്വദേശിയായ അഹദുർ റഹ്മാൻ (35) ദാരുണമായി മരണപ്പെട്ടത്. കിണറിനുള്ളിലെ പാറക്കല്ല് പൊട്ടിച്ച് പുറത്തെത്തിക്കുന്നതിനിടയിൽ പാറക്കല്ല് തലയിൽ വീണാണ് റഹ്മാൻ മരണപ്പെട്ടത്.
കരിമ്പൻ കണ്ടിയിലെ ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം ലീസിനെടുത്താണ് റിസോർട്ട് ആരംഭിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന കിണറിലാണ് അപകടമുണ്ടായത്. വലിയ വ്യാപ്തിയുള്ള കിണറിനടിയിൽ ഹെൽമെറ്റ് പോലും ധരിക്കാതെയാണ് നാലു തൊഴിലാളികൾ പണിയിലേപോർട്ടിരുന്നത്. കിണറിനടിയിലെ പാറക്കല്ല് പൊട്ടിച്ചു ക്രെയിൻ ഉപയോഗിച്ച് റബ്ബർ കുട്ടയിൽ ഉയർത്തുന്നതിനിടെ ക്രെയിന്റെ ഹുക്കഴിഞ്ഞു പാറക്കല്ല് കിണറിനടിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കല്ല് പതിച്ചു റഹ്മാന്റെ തല പൊട്ടി തലച്ചോറ് പുറത്തു ചാടി. മറ്റു തൊഴിലാളികളുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികളും മറ്റുള്ളവരും അപകടസ്ഥലത്തേക്ക് എത്തുന്നത്. ഉടനെതന്നെ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ മറ്റു തൊഴിലാളികൾക്ക് പരിക്കില്ല. തൊഴിലാളികൾ സേഫ്റ്റി ഷൂ പോലും ധരിച്ചിരുന്നില്ല എന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല എന്നതിന്റെ സൂചനയാണ്
പാറകല്ല് പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങൾ കിണറിനുള്ളിൽ പൊട്ടിച്ച നിലയിൽ ഉണ്ടായിരുന്നു. തോറ്റ ഉപയോഗിച്ച് പറ പൊട്ടിച്ചതായി സംശയമുണ്ടെന്ന് ചില പ്രദേശവാസികൾ പറഞ്ഞു. മുട്ടിൽ സ്വദേശികളായ കരാറുകാരന് റിസോർട്ടിന്റെയും കിണറിന്റെയും പ്രവൃത്തികൾ കരാറെടുത്തിട്ടുള്ളത്. സംഭവത്തിൽ വൈത്തിരി പോലീസ് അപകടത്തിൽ കേസെടുത്തിട്ടുണ്ട്.





Leave a Reply