July 22, 2026

എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

0
IMG_20260722_183616
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയതലത്തിൽ നടക്കുന്ന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് കൈയ്യേറ്റം ചെയ്യുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. എം.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി.

 

ജില്ലാ ഭാരവാഹികളായ പി.റ്റി. സന്തോഷ്, അബ്ദുൾ ഗഫൂർ, ഇ.വി. ജയൻ, എം.എൻ. പുഷ്പവല്ലി, വി.എൽ. വിപിൻ രാജ്, ഗ്ലോറി സെക്വീറ എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് റ്റി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ.എസ്. ഗഫൂർ, ഗ്രഹൻ പി. തോമസ്, കെ.ജി. പ്രജീഷ്, കെ.ജി. വേണു, ബിജു കെ.ജെ., രതീഷ് ഇ.ടി., രമേശ് കെ., ഗണേഷ് കെ., എസ്.ആർ. ശ്രീജിത്, എം.വി. സതീഷ്, അരുൺ ജോസ്, വി.ജെ. ജിൻസ്, നിഷ പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *