കള്ളാടി മണ്ണിടിച്ചില്‍ : സമഗ്ര അന്വേഷണത്തിന് വിദഗ്ധ സമിതി നാളെ ജില്ലയില്‍
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നാളെ (ജൂലൈ 23) ഉച്ചയ്ക്ക് 12.30 ന് സ്ഥലം സന്ദര്‍ശിക്കും. ദുരന്തത്തിന്റെകാരണം കണ്ടെത്തല്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തല്‍, കേന്ദ്ര പരിസ്ഥിതി- വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്‍കിയ അനുമതികള്‍ പരിശോധിക്കല്‍, കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. തുരങ്കപാത നിര്‍മ്മാണ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവയും സമിതി പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാക്കി
ഒരു മാസത്തിനകം സമിതി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി രാജേന്ദ്രന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്‍മിഷ്ട സിംഗ് (ഐ.ഐ.ടി പാലക്കാട്), ജിയോ-ടെക്നിക്കല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍.ഐ.ടി കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. എം മധു കാര്‍ത്തിക് (ഐ.ഐ.ടി പാലക്കാട്), ടണല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐ.ഐ.ടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ ജില്ലയിലെത്തുന്നത്.





Leave a Reply