തരുവണയിൽ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന തീർത്ഥാടകർക്കായി തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പ്രാക്ടിക്കൽ ക്ലാസും യാത്രയയപ്പും സ്നേഹവിരുന്നും സംഘടിപ്പിച്ചു. വാർഡ് മെമ്പറും തരുവണ ജുമാ മസ്ജിദ് മുതവല്ലിയുമായ കെ.കെ. മമ്മൂട്ടി മദനി പരിപാടി ഉദ്ഘാടനം ചെയ്തു. മായൻ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. മുഹമ്മദ് സ്വാഗതം ആശംസിച്ചു. മമ്മൂട്ടി നിസാമി ഹജ്ജ് ക്ലാസ്സിന് നേതൃത്വം നൽകി. ചടങ്ങിൽ പി.സി. ഇബ്രാഹിംഹാജി, കെ. അഹമ്മദ് മാസ്റ്റർ, കെ.സി. ആലിഹാജി, സി. മമ്മുഹാജി, ഉസ്മാൻ പള്ളിയാൽ, കെ.ടി. മമ്മൂട്ടി, എസ്. നാസർ, പി.ടി. അമ്മദ് ഹാജി, വി. അബ്ദുള്ള, പി. ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply