കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 1080 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും സർവ്വകാല റെക്കോർഡായ 131000 എന്നതിലേക്ക് സ്വർണം എത്തുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും സാധാരണക്കാരും.
18 കാരറ്റ് സ്വർണത്തിന് പവന് 92,760 രൂപയും ഗ്രാമിന് 11,595 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,800 രൂപയിലാണ് ഒടുവിൽ സ്വർണ വ്യാപാരം നടന്നിരുന്നത്. ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ മറ്റ് ചെലവുകൾ ഉൾപ്പെടെ 1.25 ലക്ഷം രൂപയായേക്കും. അതേസമയം വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ്.
ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 0.6 ശതമാനം ഉയര്‍ന്ന് 4,768.19 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം ഉയര്‍ന്ന്് 4,790.70 ഡോളറിലേക്ക് എത്തിയത്.
അതേസമയം, യു.എസ്-ഇറാന്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവ് സ്വര്‍ണത്തെ പോസിറ്റീവായി സ്വാധീനിക്കുകയായിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താതായതോടെ വില വീണ്ടും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സ്വര്‍ണവിപണിയില്‍ എന്ത് ചലനം സൃഷ്ടിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.





Leave a Reply