രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എൻ.എ.ഖാദർ
നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂർവ്വമായ പരിഹാരങ്ങൾ കണ്ടെത്തുന്ന ഉത്തരവാദിത്വമാണ്.
രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു. നീലഗിരി ആർട്ട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ജനങ്ങളിലാണ്. എന്നാൽ, ഈ ശക്തിയെ ശരിയായ ദിശയിൽ നയിക്കാൻ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മേധാവിത്വം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് എം. ടി. സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, അബ്ദുല്ല മാടക്കര, അയ്യൂബ് മണിച്ചിറ, അസൈനാർ എം. എ , ഉമ്മർ പി. എം, ഫൈസൽ ബിദർക്കാട്, എ.പി. ബഷീർ, മാഹിൻ ബാഖവി, നൗഷാദ് കോപ്പിലാൻ,എം.എ റഷീദ് മദനി എന്നിവർ പ്രസംഗിച്ചു. ഡോ: റാഷിദ് ഗസ്സാലി ചിന്തയിൽ നിന്ന് പ്രവർത്തനത്തിലേക്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു. മുഹമ്മദലി മിഷ്‌കാത്തി, നൗഷാദ് മണ്ണിശേരി, എം. പി. അബ്ദുസലാം, ജൈസൽ കെ.വി, സി. പി. മുഹമ്മദ് കുട്ടി, ഷറഫുന്നിസ, എം.എ സാദിഖ് , എസ് അഹ്‌മദ് ഉഖൈൽ , കെ.എ.ഹസൻ എന്നിവർ വിവിധ വിങ്ങുകളുടെ കർമ്മ പദ്ധതി കരട് അവതരണം നടത്തി.





Leave a Reply