April 20, 2026

കാലിക്കറ്റ്‌ ഇന്റർസോൺ കലോത്സവം: മിന്നും താരമായി നിവേദ് ഷാജി

0
WhatsApp Image 2026-04-20 at 12.47.41 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുൽപ്പള്ളി സ്വദേശി നിവേദ് ഷാജി. കുച്ചിപ്പുടിയിൽ, “എ “ഗ്രേഡും , കേരളനടനത്തിൽ രണ്ടാം സ്ഥാനവും” എ “ഗ്രേഡും , നാടോടി നൃത്തത്തിൽ “എ ” ഗ്രേഡുമാണ് നേടിയത്.

പുൽപ്പള്ളി ചിലങ്ക നാട്ട്യ കലാക്ഷേത്രയിൽ നിന്നും കലാമണ്ഡലം ഡോ : റെസിഷാജി ദാസിന്റെ കീഴിൽ നിവേദ് നൃത്തപഠനമാരംഭിചിച്ചിട്ട് 18 വർഷമായി. കല്പറ്റ എൻ.എം.എസ് ഗവ :കോളേജിലെ എം കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് നിവേദ്.

പുൽപ്പള്ളി, മണൽവയൽ കൊമ്പനാൽ ഷാജി – ഷൈനി ദമ്പതികളുടെ മകനാണ്. നിവേദ് ഇന്നും നൃത്ത പഠനം അഭ്യസിക്കുന്നതോടൊപ്പം തന്നെ, ചിലങ്കയിലെ നൃത്ത വിദ്യാർത്ഥികൾക്ക് താളലയമായ ചുവടുകളിലൂടെ പരിശീലനം നൽകി ജൈത്ര യാത്ര തുടരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *