April 22, 2026

ശ്രീ ചിത്തിര തിരുനാൾ കേരള കാവ്യ നാട്യ കലാ പുരസ്കാരം കലാമണ്ഡലം ഡോ. റെസി ഷാജി ദാസിന്

0
IMG_20260422_094715
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ശ്രീ ചിത്തിര തിരുനാൾ ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് സ്പിരിച്വൽ സൊസൈറ്റി 2026 വർഷത്തേക്ക് ഏർപ്പെടുത്തിയ അഖില കേരള കാവ്യ നാട്യ കലാ പുരസ്കാരത്തിന് കലാമണ്ഡലം ഡോ. റെസി ഷാജി ദാസ് അർഹയായി. പുൽപ്പള്ളി – ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രയിലെ നൃത്താധ്യാപികയായ ഇവർക്ക് 2026 മെയ് 27-ന് കവടിയാർ കൊട്ടാരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പത്മശ്രീ അശ്വതി തിരുനാൾ തമ്പുരാട്ടി പുരസ്‌കാരം സമ്മാനിക്കും. ബി.ജെ.പി പുൽപ്പള്ളി മണ്ഡലം പ്രസിഡന്റും ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റുമായ പുൽപ്പള്ളി കാര്യപാതികുന്ന് കാരക്കാട് കെ.ഡി. ഷാജിദാസിന്റെ ഭാര്യയാണ് റെസി. മാളവിക, അനൗഷ്ക എന്നിവരാണ് മക്കൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *