താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മെയ് 30നകം സമര്‍പ്പിക്കണമെന്നും ജനപ്രതിനിധികളേയും കുടുംബശ്രീ അംഗങ്ങളേയും ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ദുരന്തസാഹചര്യങ്ങളില്‍ വേഗത്തിലുള്ള പ്രതികരണവും മുന്‍കരുതലുകളും ഉറപ്പാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാനിന്റെ രൂപീകരണവും പ്രായോഗിക നടപ്പാക്കലും, മഴക്കാല മുന്നൊരുക്കങ്ങള്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തസാധ്യതകളെ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍, ഫയര്‍ ആന്‍ഡ്‌സേഫ്റ്റി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. പ്രാദേശിക തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരം പരിശീലനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എ.ഡി.എം എ.ജയശ്രീ അധ്യക്ഷയായി.ഹുസൂര്‍ ശിരസ്താദാര്‍ വി.കെ ഷാജി, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ റെജി കുമാര്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് സരിന്‍ കുമാര്‍, ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, എന്നിവര്‍ പങ്കെടുത്തു.





Leave a Reply