മെഡിസെപ്പ് പദ്ധതി പുനപരിശോധിക്കണം: എൻജിഒ അസോസിയേഷൻ
ബത്തേരി: ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുനപരിശോധിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഡി പി രാജശേഖരൻ. കേരള എൻജിഒ അസോസിയേഷൻ സുൽത്താൻ ബത്തേരി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിമാസം പിടിക്കുന്ന തുകയിൽ രണ്ടാം ഘട്ടം ഭീമമായ വർദ്ധനവ് വരുത്തിയിട്ടും ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ ഉറപ്പു വരുത്തുന്നതിനോ ചികിത്സാ ചെലവ് പൂർണമായി നൽകുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു വീട്ടിൽ നിന്ന് ഒന്നിലധികം പേർ ജീവനക്കാരും പെൻഷൻകാരുമായിട്ടുണ്ടെങ്കിൽ എല്ലാവരും പ്രീമിയം അടയ്ക്കണമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാവണം. ചികിത്സാ ചെലവ് ചെറിയ തുക മാത്രം ലഭിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡണ്ട് എൻ.എ ഗഫൂർ അദ്ധ്യകഷിതവഹിച്ചുഎൻ ജി ഒ അസോസിയേഷൻസംസ്ഥാന സെക്രട്ടറി കെ എ മുജീബ് മുഖ്യപ്രഭാഷണം നടത്തി. ഷാജി കെ ടി,ഷൈജു പിജെ, സജിജോൺ,അബ്ദുൽ ഗഫൂർപി, ആർ. രാം പ്രമോദ്, സന്തോഷ് പി.ടി, കെ. ആർ രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് എൻ എ ഗഫൂർ ,സെക്രട്ടറി പ്രതീഷ് കെ ആർ ട്രഷറർ ഗണേഷ് ബാബു എന്നിവരെ തെരഞ്ഞടുത്തു





Leave a Reply