April 25, 2026

കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമ്മാർജന ക്യാമ്പയിൻ സംഘടിപ്പിച്ചു

0
WhatsApp Image 2026-04-25 at 8.42.40 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയും സിഡിഎസും ചേർന്ന് നൂറുദിന ക്ഷയ രോഗ നിർമ്മാർജന ക്യാമ്പയിന്റെ ഭാഗമായി പോഷകാഹാര പാചക മത്സരങ്ങ ൾ സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻന്റിംഗ്കമ്മിറ്റി ചെയർ പേഴ്സൺ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ മുഹമ്മദ് റാഫിൽ ക്ഷയരോഗ നിർമ്മാർജന പ്രതിജ്ഞ ചൊല്ലി കൊടുത്തു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയി കൾക്ക് മൊമെന്റും നൽകി. നഗരസഭ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ടി.ജി. ബീന. എ.ആർ ബിനി, കൗൺസിലർമാരായ എം.പി നവാസ്, സി ഡി എസ് ചെയർ പേഴ്സൺപി.സഫിയ എന്നിവർ ആശംസകൾ അർപിച്ചു.മെമ്പർ സെക്രട്ടറി സി.എസ് ബിജു സ്വാഗതം പറഞ്ഞു . സിഡിഎസ് വൈസ് ചെയർ പേഴ്സൺ ആർ . ബീനാ രതീഷ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *