April 27, 2026

സിസ്റ്റർ സ്നേഹ എഫ്.സി.സി നിര്യാതയായി; സംസ്കാരം ചൊവ്വാഴ്ച കല്ലോടിയിൽ

0
WhatsApp Image 2026-04-27 at 10.23.18 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ മാനന്തവാടി സെന്റ് മേരിസ് പ്രോവിൻസ്, ദീപ്തിഭവൻ, പ്രൊവിൻഷ്യൽ ഹൌസ് ഭവനാംഗമായ സി.സ്നേഹ (53)) നിര്യാതയായി. തലശ്ശേരി അതിരൂപത, കരിക്കോട്ടക്കരി ഇടവക കുടുക്കാംതടത്തിൽ പരേതരായ ചാക്കോ-മേരി ദമ്പതിമാരുടെ നാലാമത്തെ മകളാണ്. അപ്പച്ചൻ,ലീലാമ്മ, ഗ്രേസി എന്നിവർ സഹോദരങ്ങളാണ്.

വിസിറ്റേഷൻ എഫ് സി കോൺവെന്റ് കരിമ്പിൽ സുപ്പീരിയറായും പൂളപ്പാടം, മുട്ടിയേൽ, പാതിരിപ്പാടം, പുതുശ്ശേരി, ദീപ്തി ഭവൻ, പാലേമാട്, ആലുവ ജനറലേറ്റ്, ബെക്കി, കൽപ്പറ്റ ഓൾഡ് ഏജ് ഹോം, ആനവട്ടി, കുറുമ്പാല, കല്ലോടി എന്നീ ഭവനങ്ങളിലായി വിവിധ ശുശ്രുഷ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ക്കാര ചടങ്ങുകൾ നാളെ കല്ലോടി സെന്റ് ജോസഫ് കോൺവെന്റിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പോരുന്നേടത്തിന്റെ കാർമ്മികത്വത്തിൽ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *