ലീഗിന്റെ സ്നേഹ വീടുകളിൽ ഇനി അവർ അന്തിയുറങ്ങും; ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിലേക്ക് മാറി ഗുണഭോക്താക്കൾ
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിലേക്ക് മാറി ഗുണഭോക്താക്കൾ. നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഗുണഭോക്താക്കൾ ഇന്ന് താമസം ആരംഭിച്ചത്. വൈകിട്ട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുത്തു.
വീടുകളിലേക്കുള്ള ഫർണിച്ചർ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂർത്തിയാക്കിയിരുന്നു. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട് . മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഭവന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. 55 വീടുകളുടെ നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. അതിൽ 25 വീടുകൾ ജൂൺ 15-ന് കെെമാറുമെന്നും ശേഷിക്കുന്നവയുടെ നിർമ്മാണം സെപ്തംബർ 30 നോടകം നൽകുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply