നിതിൻ രാജ് ആക്ഷൻ കൗൺസിൽ സമരം ജനകീയ സമരമാണ്; സർക്കാർ ജനാധിപത്യ മര്യാദ കാണിക്കുക: സിപിഐ(എംഎൽ) റെഡ് സ്റ്റാർ
കൽപ്പറ്റ: അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമാകാതെ മരവിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, നീതി തേടി പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ നടത്തുന്ന സമാധാനപരമായ ജനകീയ സമരത്തെ സർക്കാർ ജനാധിപത്യ മര്യാദയോടെ നേരിടണമെന്ന് സിപിഐ (എംഎൽ ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അക്രമാസക്തമായ സമരങ്ങൾ നടത്തി ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പിണറായി ഭരണകൂടം, സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ സമാധാനപരമായ സമരത്തെ തകർക്കാൻ പോലീസ് ഗുണ്ടകളെ രംഗത്തിറക്കിയത് പ്രതിഷേധാർഹമാണ്. നിതിൻ രാജ് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിൽ ദളിത് സംഘടനാ നേതാക്കളെ തെരുവിൽ വലിച്ചിഴച്ചതിലും അറസ്റ്റ് ചെയ്തതിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി. എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, അഡ്വ. സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply