ലിങ്ക് റോഡ് നിർമ്മാണത്തിലെ അനാസ്ഥ: ആക്ഷൻ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി
കൽപ്പറ്റ: കല്ലോടി വെള്ളമുണ്ട ഒഴുക്കന്മൂല തോട്ടോളിപ്പടി ലിങ്ക് റോഡ് നിർമ്മാണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റിയും ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മെയ് ആറിന് ശേഷം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്ന് ഉറപ്പുനൽകിയ കളക്ടർ, നിർമ്മാണത്തിലെ വീഴ്ചകൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കൽപ്പറ്റയിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ആക്ഷൻ കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.





Leave a Reply