May 8, 2026

ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം നടത്തുന്നു

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം നടത്തുന്നു. അസി. സർജൻ, ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ വിവിധ തസ്തകകളിലാണ് നിയമനം.

അസി. സർജൻ നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയിൽ ഒഴിവുള്ള അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20 രാവിലെ 11ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ എത്തണം. ഫോൺ: 04936 282854.

ഗസ്റ്റ് അധ്യാപക നിയമനം

മാനന്തവാടി ഗവ. കോളേജിൽ ഇംഗീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു പകർപ്പുമായി മെയ് 13 രാവിലെ 10.30ന് കോളേജിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04935 240351, 9539596905

ബോണ്ടഡ് ലെക്ചറർ നിയമനം

വയനാട് സർക്കാർ നഴ്സിങ് കോളേജിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ബോണ്ടഡ് ലെക്ചറർ നിയമനം നടത്തന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ കോളേജുകളിൽ നിന്ന് യോഗ്യത നേടിയവരുടെ അഭാവത്തിൽ സ്വകാര്യ കോളേജുകളിൽ നിന്ന് എം.എസ്.സി നഴ്സിങ് പൂർത്തിയാക്കിയ, കെ.എൻ.എം.സി രജിസ്ട്രഷനുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും ആധാർ ഉൾപ്പെടെയുള്ള രേഖകളുമായി മെയ് 22 രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാവണം. ഫോൺ: 04935 246434.

കൽപ്പറ്റ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം നടത്തുന്നു. അസി. സർജൻ, ഗസ്റ്റ് അധ്യാപകൻ, ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് നിയമനം.

ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി മെയ് 12 ഉച്ചയ്ക്ക് 2 മണിക്ക് കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 04936 204569

ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് നിയമനം

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഡോക്ടർക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. നഴ്സിന് പ്ലസ് ടു സയൻസ്, ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റിന് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്. താത്പര്യമുള്ളവർ മെയ് 18 രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 04936 247290

വെറ്ററിനറി സർജൻ നിയമനം

മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി ബിരുദമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുമായി മെയ് 12 ഉച്ചയ്ക്ക് 2ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 04936 202292

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *