എസ്.പി.സി സംസ്ഥാന ക്യാമ്പ് ‘ഐക്യ-2026’; ജില്ലയില്‍ മുന്നൊരുക്കം തുടങ്ങി
കല്‍പ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാന സഹവാസ ക്യാമ്പ് ‘ഐക്യ-2026’ന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ തല മീറ്റിംഗ് സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത കേഡറ്റുകള്‍, രക്ഷിതാക്കള്‍, ഒഫീഷ്യല്‍സ് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും വയനാട് ജില്ലാ അഡീഷണല്‍ എസ്.പിയുമായ കെ.എസ്. ഷാജി ക്യാമ്പുമായി ബന്ധപ്പെട്ട് കേഡറ്റുകള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
കല്‍പ്പറ്റ ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ നടന്ന യോഗത്തില്‍ എസ്.പി.സി പദ്ധതി അസി. ജില്ലാ നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ അഡീഷണല്‍ ജില്ലാ നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply