May 8, 2026

വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളിൽ സ്നെയർ പട്രോളിംഗ് നടത്തി

0
template for wayanad news (7)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, സുൽത്താൻ ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റെയിഞ്ചുകളിലെ വിവിധ വനഭാഗങ്ങളിൽ സ്നെയർ പട്രോളിംഗ് നടത്തി. ഓരോ സെക്ഷൻ, സ്റ്റേഷൻ, ആർ.ആർ.ടി. എന്നിവിടങ്ങളിലെ വനപാലകരെ വിവിധ ഗ്രൂപ്പുകളായി വിന്യസിച്ച്, കുടുക്കുകൾ സ്ഥാപിക്കാൻ സാധ്യതയുള്ള മേഖലകളിൽ വ്യാപകമായ തിരച്ചിലും നടത്തി. ഇത്തരത്തിൽ ആകെ 40 ഗ്രൂപ്പുകളിലായി 218 അംഗങ്ങൾ ഓരേസമയം പരിശോധനയിൽ പങ്കെടുത്തു. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ താമസക്കാർക്ക് ഇതുസംബന്ധിച്ച ബോധവൽക്കരണവും നൽകി.

മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ് കുമാർ ഐ.പി, സുൽത്താൻ ബത്തേരി അസി. വൈൽഡ് ലൈഫ് വാർഡൻ നസ്ന.ടി.ടി, കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ കണ്ണൻ, തോൽപ്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ ഷിബുകുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് വനാതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ അരുൾസെൽവൻ.കെ, ഐ.എഫ്.എസ് അജിത്ത്.കെ. രാമൻ, അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) എന്നിവർ മേൽനോട്ടം വഹിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *