സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി: പൂതാടി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ അതിരാറ്റ്കുന്നിലെ സിജ്നയുടെ (42) ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഗുരുതരമായ വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്ന ഇലിപ്പിലാംതൊടിയിൽ രാജേഷിന്റെ ഭാര്യയായ സിജ്നയുടെ രണ്ട് വൃക്കകളും നിലവിൽ തകരാറിലായ അവസ്ഥയിലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിനാവശ്യമായ വലിയ തുക കണ്ടെത്താൻ പ്രയാസപ്പെടുകയാണ് ഈ കുടുംബം. സിജ്നയുടെ ചികിത്സയ്ക്കായി ഭർത്താവ് രാജേഷ് ജോലി ഉപേക്ഷിച്ചു മുഴുവൻ സമയം കൂടെയുള്ളതിനാൽ കുടുംബത്തിന്റെ വരുമാന മാർഗവും നിലച്ച സ്ഥിതിയിലാണ്. അമ്മയുടെ ജീവിതത്തിലേക്ക് തിരിച്ചു വരവ് കാത്തിരിക്കുന്ന രണ്ട് പിഞ്ചു മക്കളുടെ ഭാവിയും ഈ ശസ്ത്രക്രിയയെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിൽ നാട് സിജ്നയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സഹായങ്ങൾക്കായി സിജി (കൺവീനർ) – 9605393717, ബിന്ദു ബാബു (ചെയർമാൻ) – 7025206151 എന്നീ നമ്പറുകളിലോ, 9526019623@cnrb എന്ന യുപിഐ ഐഡി (UPI ID) വഴിയോ ബന്ധപ്പെടാവുന്നതാണ്.





Leave a Reply