May 24, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറി വാർഷിക സംഘാടക സമിതി രൂപീകരിച്ചു; വി.എം ഷാജിയെ ആദരിച്ചു

0
IMG_20260524_103831
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ 90-ാം വാർഷിക സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. മാനന്തവാടി – കുറ്റ്യാടി റൂട്ടിലെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഇടപെടൽ നടത്തിയ ജനറൽ കൺട്രോളിംഗ് ഓഫീസർ വി.എം ഷാജിയെ പ്രസ്തുത യോഗത്തിൽ വെച്ച് എം. ചന്ദ്രൻ മാസ്റ്റർ മെമന്റോ നൽകി ആദരിച്ചു. എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ. മോഹൻ കുമാർ, പി.ജെ ആന്റണി, റഫീഖ് വെള്ളമുണ്ട, എ. ശ്രീധരൻ, ശാരദ എൻ.ജി, മണികണ്ഠൻ എം, എ. രാജഗോപാൽ, ത്രേസ്യ എം.ജെ എന്നിവർ സംസാരിച്ചു. മിഥുൻ മുണ്ടക്കൽ സ്വാഗതവും എൻ.കെ ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *