ദൈനംദിനം ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
കൽപ്പറ്റ: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡോയിലിന്റെ വില കുത്തനെ താഴുമ്പോഴും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറിന്റെ പകൽ കൊള്ളക്കെതിരെ ഐഎൻടിയൂസി കൽപ്പറ്റ റീജിയണൽ കമ്മിറ്റിയുടെw നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഐഎൻടിസി ജില്ലാ പ്രസിഡന്റ് പി പി ആലി മാർച്ച് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, ഹർഷൽ കോന്നാടൻ, ആർ ഉണ്ണികൃഷ്ണൻ, എസ് മണി, സെബാസ്റ്റ്യൻ കൽപ്പറ്റ, ബിന്ദു ജോസ്, എം നൂറീസ്, ജോൺ മാതാ,ഉണ്ണികൃഷ്ണൻ മൂപ്പനാട്,,മുഹമ്മദ് ഫെബിൻ, രമ്യ ജയപ്രസാദ്, പി ആർ ബിന്ദു, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply