തോൽപ്പെട്ടിയിൽ കാറിൽ കടത്തിയ മെത്താംഫിറ്റമിനുമായി നാല് പേർ പിടിയിൽ
തോൽപ്പെട്ടി: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് വഴി ആഡംബര കാറിൽ കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റമിനുമായി നാല് പേർ അറസ്റ്റിലായി. വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം. ജെ., കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പി. അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചായിരുന്നു പരിശോധന. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് പാർട്ടിയും കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സംയുക്തമായി നടത്തിയ ഈ പരിശോധനയിൽ 26.06.2026 പുലർച്ചെ 3:00 മണിക്ക് KL 63 A 0063 നമ്പർ ഷെവർലെ ക്രൂസ് കാറിൽ നിന്നുമാണ് അതിമാരക ലഹരിമരുന്ന് കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വയനാട് പടിഞ്ഞാറത്തറ മൊട്ടത്തിൽ വീട്ടിൽ ഷെഹീർ എ (38), പടിഞ്ഞാറത്തറ ചക്കാലകണ്ടിയിൽ വീട്ടിൽ മുസ്തഫ സി. കെ. (46), തൃശ്ശൂർ മുള്ളോർക്കര ഇല്ലിക്കോട്ടിൽ വീട്ടിൽ റിൻഷാദ് ഇ. എച്ച്. (28), പാലക്കാട് തിരുമിറ്റക്കോട് പൊന്നോത്തുവളപ്പിൽ വീട്ടിൽ ജംഷീർ പി. В. (33) എന്നിവരെ തത്സമയം അറസ്റ്റ് ചെയ്യുകയും ഇവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 10 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ സുരേഷ് എം, സുദീപ് ബി, പ്രസാദ് കെ, ചാൾസ്കുട്ടി കെ ഇ, സജിത്ത് പി സി, രാജേഷ് എം ജി, ചന്ദ്രൻ എ സി, സുമേഷ് വി എസ്, ജെനീഷ് എം എസ് എന്നിവർ പങ്കെടുത്തു. തുടർനടപടികൾക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.





Leave a Reply