June 26, 2026

സീറോ മലബാർ സഭ സമുദായ ശക്തീകരണ വർഷം: മാനന്തവാടി രൂപതയുടെ നസ്രാണി ഫെസ്റ്റ് നവംബർ എട്ടിന്

0
IMG_20260626_195526
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭ സമുദായ ശക്തീകരണ വർഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നസ്രാണി ഫെസ്റ്റ് നവംബർ എട്ടിന് നടക്കും. ദ്വാരക കോർപ്പറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി മാർ അലക്സ് താരാമംഗലം ചെയർമാനായും വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ വൈസ് ചെയർമാനായും 60 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 8 കമ്മിറ്റികളെ തെരഞ്ഞെടുത്ത യോഗത്തിൽ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ഫാ. സാന്റോ അമ്പലത്തറ, ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, മേഴ്‌സി ബെന്നി അമരിക്കാട്ട് എന്നിവരെ കൺവീനർമാരായും ചുമതലപ്പെടുത്തി. ഫൊറോന വികാരിമാർ, സംഘടനാ ഡയറക്ടർമാർ, പ്രസിഡന്റുമാർ, സന്യസ്‌തർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. നവംബർ എട്ടിന് വൈകിട്ട് 5.30 മുതൽ 9.30 വരെ നടക്കുന്ന ഫെസ്റ്റിൽ നസ്രാണി കലകളും തനത് ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ടും ഒരുക്കും. ഒരു ഫൊറോനയിൽ നിന്നും ഒരു കലാരൂപമായിരിക്കും ഫെസ്റ്റിൽ അവതരിപ്പിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *