രാമക്ഷേത്ര സംഭാവന വിവാദം: സമഗ്ര അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി
കൽപ്പറ്റ: രാമക്ഷേത്രത്തിനായുള്ള സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ നടന്നത് വലിയ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയ അവർ, രാമക്ഷേത്രത്തിന് സംഭാവന നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത രാഷ്ട്രീയ നേതാക്കൾ വിഷയത്തിൽ മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും സംഭാവന പിരിക്കാൻ നേതൃത്വം നൽകിയവർ അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പറഞ്ഞു. വളരെ പാവപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ആത്മാർഥമായി നൽകിയ സംഭാവനയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും അത്തരമൊരു സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്നും വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി, വിശ്വാസികളുടെ പണം എങ്ങനെ വിനിയോഗിച്ചുവെന്നത് സംബന്ധിച്ച് സുതാര്യവും കൃത്യവുമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.





Leave a Reply