June 27, 2026

ഓപ്പറേഷൻ തൂഫാൻ: ബത്തേരിയിൽ 6 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20260627_221328
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിലായി. കോഴിക്കോട് പടനിലം മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ബത്തേരി പോലീസിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ശനിയാഴ്ച (27.06.2026) രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണ്ണാടക ആർ.ടി.സി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 5.785 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതിയുടെ മടിയിൽ സൂക്ഷിച്ചിരുന്ന ബാഗിനുള്ളിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിൽ രണ്ട് വലിയ പാക്കറ്റുകളായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പോലീസ് സംഘത്തിൽ എസ്.ഐ പി. ജയപ്രകാശ്, എ. എസ്.ഐ ജയകുമാർ, സി.പി.ഒ മാർഷൽ, വനിതാ സി.പി.ഒ സംഗീത എന്നിവരുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *